കോട്ടയം നഗരത്തിൽ കടത്തിണ്ണയിൽ കിടന്ന് ഉറങ്ങിയ സ്ത്രീയെ ഇന്നലെ രാത്രി വെട്ടിക്കൊല്ലാൻ ശ്രമം

കോട്ടയം: നഗരത്തിൽ ബസേലിയോസ് കോളജ് ജംക്‌ഷനിൽ നടുറോഡിൽ അർധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ . കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് എത്തി ആംബുലൻസിൽ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവത്തിൽ കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്റെ പിടിയിലായി. ഇന്നലെ  രാത്രി 12.30ന് ആണു സംഭവം. മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.
കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ്  പുറത്തിറങ്ങിയത്.

Advertisement