കേരളയല്ല കേരളം,പ്രമേയം നിയമസഭ  ഐകകണ്ഠേന പാസാക്കി

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തിൻ്റെ നാമധേയം ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കണമെന്ന് സംസ്ഥാന നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ  ഐകകണ്ഠേന പാസാക്കി.
ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് 
നിയമസഭ ഏകകണ്ഠമായി യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’
എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം മുതല്‍ ഒരാഴ്ചക്കാലം കേരളീയം 2023 എന്ന പേരിൽ ബൃഹത്ത് പരിപാടി സംഘടിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement