കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടന കേസിലെ പ്രതികള്‍ വിലങ്ങ് ഉപയോഗിച്ച് കോടതിയിലെ ജനല്‍ അടിച്ച് , വിഡിയോ

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടന കേസിലെ പ്രതികള്‍ കോടതിയിലെ ജനല്‍ അടിച്ച് പൊട്ടിച്ചു. ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതികള്‍ അക്രമം കാട്ടിയത്. ബോംബ് സ്‌ഫോടനത്തിന്റെ വിചാരണ ഇന്ന് ആരംഭിച്ചതിനാല്‍ ആന്ധ്രയില്‍ നിന്നുമാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. ജഡ്ജിയോട് സംസാരിക്കണം എന്നാവശ്യപ്പെട്ട് ബഹളം ഉണ്ടാകിയതിന് പിന്നാലെയാണ് കൈയില്‍ കിടന്ന വിലങ്ങ് ഉപയോഗിച്ച് ജനല്‍ അടിച്ച് തകര്‍ത്തത്. കോടതിയില്‍ അക്രമം നടത്തിയതിന് വെസ്റ്റ് പോലീസ് വേറെ കേസെടുക്കും. പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് മാറ്റി. നാളെ മുതല്‍ സാക്ഷി വിസ്താരം ആരംഭിക്കും.

Advertisement