സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ലെന്ന് ആരോപിച്ച് കെഎസ് യു പ്രവർത്തകർ കോഴിക്കോട് ഡിഡിഇ ഓഫീസ് ഉപരോധിച്ചു

കോഴിക്കോട് .ഓണപ്പരീക്ഷയായിട്ടും സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ലെന്ന് ആരോപിച്ച് കെഎസ്യു പ്രവർത്തകർ കോഴിക്കോട് ഡിഡിഇ ഓഫീസ് ഉപരോധിച്ചു. പാഠപുസ്തകവിതരണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഡിഇ ക്ക് അപേക്ഷ നൽകിയെങ്കിലും പ്രശ്നം എപ്പോൾ പരിഹരിക്കും എന്ന് ഉറപ്പുനൽകാൻ ഉദ്യോഗസ്ഥന് സാധിക്കാതെ ആയതോടെയാണ് പ്രവർത്തകർ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

തുടർന്ന് പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകരും പോലീസും തമ്മിൽ ഏറെനേരം ബലംപ്രയോഗം നടന്നു. വനിതാ പോലീസ് ഇല്ലാത്തതിനാൽ വനിതാ പ്രവർത്തകരെ മാറ്റാൻ പോലീസിന് സാധിച്ചില്ല. പിന്നീട് ഏറെ നേരത്തിന് ശേഷം വനിതാ പോലീസ് എത്തിയാണ് വനിതാ പ്രവർത്തകരെ പ്രദേശത്തുനിന്ന് മാറ്റിയത്.

Advertisement