കൈക്കൂലി വാങ്ങിയ കര്‍ണാടക പൊലീസിനെ കേരള പൊലീസ് പൊക്കി

Advertisement

കൊച്ചി. സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്ന് 395000 രൂപ കൈക്കൂലിയായി വാങ്ങിയ കർണാടക പോലീസ് സംഘത്തെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളുടെ ബന്ധുക്കളുടെ പരാതിയിലാണ് കളമശ്ശേരി പോലീസ് സംഘം കർണാടക പോലീസിലെ നാല് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.ഇവരുടെ വാഹനത്തിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ പണം കണ്ടെത്തി.പ്രതികൾക്കെതിരെ ഏഴുവർഷം തടവ് ശിക്ഷാ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആറും എടുത്തു.

ഇന്നലെ വൈകിട്ടാണ് ‘ നെടുമ്പാശ്ശേരി വിമാനത്താവള അടുത്ത് നിന്ന് കർണാടക പോലീസ് സംഘം സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കർണാടക പോലീസിലെ നാല് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്.സാമ്പത്തിക തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കുമ്പളങ്ങി സ്വദേശി അഖിൽ , നിഖിൽ എന്നിവരെ കസ്റ്റഡിയിലെടുത്തശേഷം ഇവരുടെ അക്കൗണ്ടിൽ നിന്ന് കൈക്കൂലിയായി 395000 രൂപ വാങ്ങി എന്ന പരാതിയിൽ ആയിരുന്നു നടപടി. കൈക്കൂലി പണം ലഭിച്ചതോടെ കേസിലെ മുഖ്യപ്രതിയായ അഖിലിനെ കർണാടക പോലീസ് സംഘം വഴിയിൽ ഇറക്കി വിടുകയും ചെയ്തു.രണ്ടാം പ്രതിയുടെ പിതാവിൻറെ കയ്യിൽ നിന്നാണ് മൂന്നുലക്ഷം രൂപ പണമായി വാങ്ങിയത്.കൈക്കൂലിയായി വാങ്ങിയ പണം പോലീസ് സംഘം സഞ്ചരിച്ച വാഹനത്തിൽ നിന്ന് കളമശ്ശേരി പോലീസ് കണ്ടെത്തി.കർണാടകത്തിൽ 26 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് അഖിൽ നിഖിൽ എന്നിവർ .കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കർണാടക പോലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതെന്നും ഇവരുടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ നിയമ ഉപദേശത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നും കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ശശിധരൻ വ്യക്തമാക്കി

വൈറ്റ്ഫീൽഡ് സ്റ്റേഷനിലെ ശിവപ്രകാശ്, വിജയകുമാർ , സന്ദേശ്,ശിവണ്ണാ ഇനി ഉദ്യോഗസ്ഥരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് ഇവർക്കെതിരെ ഐപിസി 384 ,385 , 34 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പണം വാങ്ങിയതുമായി ബന്ധപ്പെട്ടിട്ടും പരാതിക്കാരെ അന്യായമായി തടവിൽ വെച്ചതുമായി ബന്ധപ്പെട്ടു തെളിവുകള്‍ ഉൾപ്പെടെ പോലീസിന്റെ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Advertisement