സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശം,എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും

Advertisement

തിരുവനന്തപുരം.സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ്. എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. ശബരിമല മാതൃകയിൽ സമരത്തിനാണ് എൻ എസ് എസ് ഒരുങ്ങുന്നത്. വിശ്വാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി നാമ ജപ ഘോഷ യാത്രയും സംഘടിപ്പിക്കും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് ഘോഷ യാത്ര. ഹിന്ദു വിശ്വാസത്തെ വൃണപ്പെടുത്തും വിധം പ്രതികരണം നടത്തിയ സ്പീക്കർക്കെതിരെ നടപടി ആവശ്യപ്പെട്ടതിനെ നിസാര വത്കരിക്കുന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാടെന്ന് ചൂണ്ടി കാണിച്ചാണ് എൻഎസ്എസ് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും സിപിഎം അംഗീകരിച്ചിരുന്നില്ല. വിശ്വാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി എൻഎസ്എസ് പ്രവർത്തകർ രാവിലെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാടുകൾ നേരണമെന്നാണ് സർക്കുലർ. പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാവാൻ പാടില്ലെന്നും നിർദേശം നൽകി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ജി സുകുമാരൻ നായർ ചങ്ങനാശ്ശേരി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തും.

Advertisement