ആലുവയിൽ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അടുത്ത കുടുംബാംഗത്തിന് നൽകുന്ന ധനസഹായമാണ് ആശ്വാസനിധി.

കഴിഞ്ഞ ദിവസം വീണാ ജോർജ് ആലുവയിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് തുക അനുവദിച്ച് ഉത്തരവിട്ടത്.

Advertisement