തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു

Advertisement

തിരുവനന്തപുരം.കേരള സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സമ്മാന തുകയിലും എണ്ണത്തിലും ഈ വർഷം വർധന വരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. പുതുമകളോടെയാണ് തിരുവോണം ബബർ ഒരുക്കിയിട്ടുള്ളത്. 20 പേർക്ക് ഒരു കോടി വീതം നൽകും . ആകെ
534726 സമ്മാനങ്ങൾ നൽകും .ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്ന ചടങ്ങിൽ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ പി പി കുഞ്ഞികൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. ഭാഗ്യക്കുറി ടിക്കറ്റിന്റെ വിതരണം മറ്റന്നാൾ മുതൽ തുടങ്ങും. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടിയാണ് ഒന്നാം സമ്മാനം.

Advertisement