പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ കുളച്ചൽ വിജയ യോദ്ധാവിൻ്റെ പ്രതിമ സ്ഥാപിച്ചു

തിരുവനന്തപുരം . കുളച്ചൽ യുദ്ധവിജയത്തിൻ്റെ സ്മരണയ്ക്കായി പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ കുളച്ചൽ വിജയ യോദ്ധാവിൻ്റെ പ്രതിമ സ്ഥാപിച്ചു. പാങ്ങോട്ടെ കുളച്ചൽ യുദ്ധസ്മാരകത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യോദ്ധാവിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഡച്ചുകാർക്കെതിരെ പോരാടി കുളച്ചലിൽ തിരുവിതാംകൂർ വിജയം നേടുന്നതിന് മത്സ്യതൊഴിലാളി സമൂഹം വഹിച്ച പങ്ക് സ്തുത്യർഹമെന്ന് ഗവർണർ പറഞ്ഞു.

കുളച്ചൽ യുദ്ധത്തിൽ പങ്കെടുത്ത് ജന്മനാടിന് വേണ്ടി പോരാടിയ അറിയപ്പെടാത്ത എല്ലാ വീര യോദ്ധാക്കളെയും പ്രതിനിധീകരിച്ചാണ് പാങ്ങോട് സൈനീക കേന്ദ്രം വിജയ യോദ്ധാവിൻ്റെ പ്രതിമ നിർമ്മിച്ചത്..

മദ്രാസ് രജിമെൻ്റും, ആയോധന പരിശീലന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളും കളരിപ്പയറ്റ് അവതരിപ്പിച്ചു

കേരളത്തിലെത്തിയ ഡച്ചുകാർ വ്യാപാരം നിയന്ത്രിക്കുകയും 
സാമ്പത്തികവും രാഷ്ട്രീയവുമായ സ്രോതസ്സുകൾ കൈവശം വയ്ക്കുകയും ചെയ്തിനെതിരെ, തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മയുടെ നേതൃത്വത്തിൽ 1741 ജൂലൈ 31 ന് 
നടന്ന ഐതിഹാസികമായ പോരാട്ടത്തിൽ ഡച്ച് സേന അടിയറവ് പറഞ്ഞു. ആ യുദ്ധ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് കടലിൽ പോരാടിയ മത്സ്യതൊഴിലാളികളാണ്. ഒരു ഏഷ്യൻ ശക്തി യൂറോപ്യൻമാരെ സമ്പൂർണമായി പരാജയപ്പെടുത്തുന്ന ആദ്യ സംഭവം. ഈ വിജയത്തിന്റെ സ്മരണയ്ക്കായി യുദ്ധം നടന്ന സ്ഥലത്ത് ‘വിജയ സ്തംഭം’ സ്ഥാപിച്ചിട്ടുണ്ട്. പിന്നാലെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലും കുളച്ചൽ യുദ്ധസ്മാരകം സ്ഥാപിച്ചിരുന്നു..

Advertisement