മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ്- പോക്സോ കേസ് ഒതുക്കി തീർത്ത സംഭവം, സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കോഴിക്കോട്. തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസ്- പോക്സോ കേസ് ഒതുക്കി തീർത്ത സംഭവത്തിൽ കേസ് എടുക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. മുക്കം തോട്ട് മുക്കം സ്വദേശി ബാലകൃഷ്ണനാണ് പരാതി നൽകിയത്.

പോക്സോ കേസ് ഒതുക്കി തീർത്തത് ക്രിമിനൽ കുറ്റമാണെന്നും അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് പാർട്ടി അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.കഴിഞ്ഞ ദിവസമാണ് സിപിഎം ജി ല്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയും ആയ ജോർജ് എം.തോമസിനെ ഒരു വർഷത്തേക്ക് തിരഞ്ഞെടുക്ക് പ്പെട്ട സ്ഥാനങ്ങളിൽനിന്ന് മാറ്റി നിർത്തുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തത്.
പാർട്ടി അംഗങ്ങൾ തന്നെ ഉന്നയിച്ച ആരോപണങ്ങളെ ത്തുടർന്നുള്ള അന്വേഷണ ത്തിനൊടുവിലാണ് സസ്പെൻഷൻ.

Advertisement