വാഹനാപകടത്തിൽ പരിക്കേറ്റ് വീട്ടിൽ കഴിയുന്ന ആൾക്ക് ഹെൽമറ്റ് പിഴ

Advertisement

പാലോട് .വാഹനാപകടത്തിൽ പരിക്കേറ്റ് വീട്ടിൽ കഴിയുന്ന ആൾക്ക് ഹെൽമറ്റ് പിഴ. കഴിഞ്ഞ് 8 മാസമായി വീട്ടിൽ കഴിയുന്ന പാലോട് പെരിങ്ങമ്മല സ്വദേശി അനിൽ കുമാറിനാണ് പിഴ ചുമത്തിയത്.പത്തനംതിട്ട – എനാത്ത് ഭാഗത്ത് ഹെൽമറ്റ് ധരിക്കാതെ യാത ചെയ്തു എന്നാണ് ക്യാമറ കണ്ടെത്തിയത്.ക്യാമറ പകർത്തിയ ഫോട്ടോയിലെ വാഹനം അനിൽ കുമാറിന്റേത് അല്ല.അകാരണമായി പിഴ ചുമത്തിയതിന് എതിരെ പരാതി നൽകുമെന്ന് അനിൽ കുമാർ പറഞ്ഞു

Advertisement