കണക്കു കൂട്ടലുകള്‍ തെറ്റിച്ച സ്‌നേഹവായ്പുകള്‍; വിലാപയാത്ര പത്തനംതിട്ട ജില്ലയിലേക്ക്, കോട്ടയം ജില്ലയിൽ നാളെ സ്ക്കൂളുകൾക്ക് അവധി

Advertisement

ഏനാത്ത്:
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര പത്തനംതിട്ടയിലേക്ക് പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഏനാത്ത് വെച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും യു ഡി എഫ് നേതാക്കളും ചേർന്ന് വിലാപയാത്രയെ ഏറ്റുവാങ്ങി.ഡിസിസി പ്രസിഡൻ്റ സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗ്ഗീസ് മാമൻ, കൺവീനർ എ.ഷംസുദീൻ എന്നിവർ നേതൃത്വം നൽകി.

രാവിലെ 7 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര ഏനാത്ത് എത്താൻ 14 മണിക്കൂർ എടുത്തു. എം സി റോഡിൽ കൊല്ലത്തിൻ്റെ ഹൃദയഭാഗമായ കൊട്ടാരക്കരയിൽ ജില്ലയുടെ നാനാ ഭാഗത്തു നിന്നുമുള്ള പതിനായിരങ്ങൾ തടിച്ചു കൂടി.
അടൂരിൽ നടന്ന അനുസ്മരണ യോഗത്തിൽ കെ പി സി സി പ്രസിഡൻറ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

വിലാപയാത്ര തിരുവനന്തപുരത്ത് നിന്നും കോട്ടയം പുതുപ്പള്ളിയിലേക്കുള്ള പകുതി ദൂരം പിന്നിട്ടിടുന്നതേയുള്ളു.

പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ റോഡരികില്‍ തിങ്ങിനിറഞ്ഞ് ജനങ്ങള്‍ രാത്രിയിലും കാത്ത് നില്‍ക്കുകയാണ്. നേരത്തെ
ചടയമംഗലത്തും ആയൂരും വാളകത്തും വന്‍ ജനക്കൂട്ടമാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

വൈകീട്ട് 5ന് തിരുനക്കര മൈതാനത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവിടെ എത്താന്‍ അർദ്ധരാത്രി പിന്നിട്ടും.തുടര്‍ന്ന് പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് ഭൗതികദേഹം എത്തിക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്തിമ ശുശ്രൂഷയുടെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് നാളെ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

.

Advertisement