വിവാദങ്ങൾക്കിടെ സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും

തിരുവനന്തപുരം.ഏക സിവിൽകോഡും കെ റെയിലുമായും ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.
കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറിൽ സമസ്ത ഉൾപ്പെടെയുള്ള സമുദായിക സംഘടനകൾ പങ്കെടുക്കുന്നുണ്ട്. എന്നാൽ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് നിരസിച്ചു.

സിപിഐയുടെ പ്രധാന നേതാക്കളും പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ലീഗിനെ ക്ഷണിച്ചതും ക്ഷണം അവർ നിരസിച്ചതും ഒക്കെ രാഷ്ട്രീയമായി ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് സിപിഎം. സെമിനാറിന്റെ മുന്നൊരുക്കങ്ങൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സിൽവർ ലൈൻ പദ്ധതിയിൽ ഈ ശ്രീധരന്റെ റിപ്പോർട്ട് മായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും യോഗത്തിന്റെ പരിഗണനയ്ക്കു വരും

Advertisement