പട്ടികജാതിക്കാരിയായ പെൺകുട്ടിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി. പട്ടികജാതിക്കാരിയായ പെൺകുട്ടിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.മണ്ണൂർ കുന്നിക്കുരുടി പൂക്കോട്ടിൽ വീട്ടിൽ സോജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി കുന്നത്തുനാട് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.ആറുവർഷം മുൻപ് പെൺകുട്ടി വിദ്യാർത്ഥിനിയായിരുന്ന കാലം മുതൽ പ്രതി ഇവരുമായി അടുപ്പത്തിലായിരുന്നു.

പിന്നീട് ഇവർ തമ്മിൽ അകൽച്ച ഉണ്ടായതിനെ തുടർന്ന് പ്രതി നിരന്തരം പെൺകുട്ടിയെ ചീത്ത വിളിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി കുന്നത്തുനാട് പോലീസിൽ പരാതി നൽകി. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement