മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ഇനി കണ്ടെത്തേണ്ടത് ഒരാളെ

Advertisement

തിരുവനന്തപുരം.മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹംങ്ങൾ കൂടി കണ്ടെത്തി. പുതുക്കുറച്ചി സ്വദേശികളായ ബിജു സ്റ്റീഫൻ, ബിജു ആന്റണി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പുലിമുട്ടുകൾക്കിടയിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നലെ മരിച്ച കുഞ്ഞുമോന്റെ മൃതദേഹം പുതുക്കുറച്ചി സെന്റ് മൈക്കിൾ ചർച്ചിൽ സംസ്കരിച്ചിരുന്നു. പുതുക്കുറുച്ചി സ്വദേശി മാൻഡസിനെയാണ് ഇനി കണ്ടെത്താനുള്ളത്.
നേവിയുടെയും കോസ്റ്റ്‌ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

Advertisement