അരനൂറ്റാണ്ടിലേറെ തൃശൂർ പൂരപ്രേമികളുടെ മനം കവർന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു

തൃശൂർ: അരനൂറ്റാണ്ടിലേറെ തൃശൂർ പൂരപ്രേമികളുടെ മനം കവർന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു. തൃശൂർ പൂരത്തിൽ 58 വർഷമായി പങ്കെടുത്തിട്ടുണ്ട്.

തിരുവമ്പാടിക്കായാണ് തൃശൂർ പൂരത്തിൽ എഴുന്നെള്ളിയിരുന്നത്. പുങ്കുന്നം ശങ്കരം കുളങ്ങര ദേവീ ക്ഷേത്രം വക ആനയാണ് ശങ്കരംകുളങ്ങര മണികണ്ഠൻ. ഉച്ചക്ക് രണ്ട് മണിയോടെയാണ് ആന ചരിഞ്ഞത്. പ്രായാധിക്യം മൂലം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ജഡം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയ ശേഷം സംസ്കരിക്കാനായി കൊണ്ടുപോകും.

1964ൽ മൂന്നാം വയസിൽ നിലമ്പൂർ കോവിലകത്ത് നിന്ന് ശങ്കരംകുളങ്ങരയിൽ എത്തിയ ശങ്കരംകുളങ്ങര മണികണ്ഠൻ അഞ്ചാം വയസിലാണ് തിരുവമ്പാടിയുടെ പറയെടുത്ത് പൂരത്തിൽ സാന്നിധ്യമറിച്ചത്. തുടർന്നുള്ള അമ്പത് വർഷം കോലമേന്തിയും കൂട്ടാനയായും മണികണ്ഠൻ പൂരത്തിൽ പങ്കെടുത്തു. പ്രായാധിക്യം മൂലം പരിപാടികളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു.

Advertisement