മഴ കനത്തു: കാസർകോട് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, കാസർകോട്ടും എറണാകുളത്തും നാളെ അവധി

Advertisement

കാസർകോട്:
കനത്ത മഴയിൽ മരം വീണ് കാസർകോട് അങ്കിനി മുകളിൽ സ്കൂൾ മുറ്റത്ത് നിന്ന മരം വീണ് 6-ാം ക്ലാസ് വിദ്യാർത്ഥിനി മിൻഹ (11) മരിച്ചു. റിഹാന എന്ന വിദ്യാർത്ഥിനിക്ക് പരിക്ക് . വൈകിട്ട് ഇരുവരും സ്കൂൾ ബസ്സിൽ കയറാൻ വരുമ്പോഴാണ് അപകടം നടന്നത്.

കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് മാത്രമാണ് അവധിയുളളത്.

ശക്തമായ കാറ്റിൽ മരകൊമ്പ് ഒടിഞ്ഞ് വീണ് കൊച്ചി സെൻ്റ് ആൽബർട്ട്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അലന് തലയോട്ടിയിൽ ഗുരുതര പരിക്ക്. വൈകിട്ട് 4ന് ആയിരുന്നു അപകടം. അലനെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisement