ഏക സിവിൽ കോഡ്, മുസ്ലിം ലീഗ് നാഷണൽ സെക്രട്ടറിയേറ്റ് യോഗം ഇന്ന്

മലപ്പുറം.ഏക സിവിൽ കോഡിനെതിരായ തുടർനടപടികൾ ചർച്ചചെയ്യാൻ മുസ്ലിം ലീഗിൻറെ നാഷണൽ സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. മലപ്പുറത്ത് നടക്കുന്ന യോഗത്തിൽ പ്രസിഡൻറ് പ്രൊഫസർ ഖാദർ മൊയ്തീൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ പങ്കെടുക്കും.

കഴിഞ്ഞദിവസം ചേർന്ന അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗം ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കുമെന്ന് തീരുമാനിച്ചിരുന്നു. മറ്റു പ്രതിപക്ഷ പാർട്ടികളുടെ നിലപാടുകളും യോഗത്തിൽ സജീവ ചർച്ചയാകും.

Advertisement