കോട്ടയത്തെ ‘വരവേല്‍പ് മോഡല്‍’, സ്വകാര്യ ബസിനു മുന്നിൽ സിഐടിയു ആരംഭിച്ച സമരം താത്കാലിമായി നിര്‍ത്തി,പക്ഷേ വണ്ടി ഓടാനായില്ല

കോട്ടയം. തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിൽ സിഐടിയു ആരംഭിച്ച സമരം താത്കാലിമായി അവസാനിപ്പിച്ചു.
തൊഴിൽ മന്ത്രി ചർച്ചക്കു വിളിച്ചതോടെയാണ് തീരുമാനം.വാഹനം ഓടാനായി ഉടമയ്ക്ക് വിട്ടുനല്‍കണമെന്ന കോടതി ഉത്തരവുണ്ടെങ്കിലും ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ഉടമ രാജ്മോഹനെ മർദിച്ച സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റിയം​ഗം കെആർ അജയയെ പോലീസ് അറസ്റ്റ് ചെയ്തു.‌

കൂലിവർധനവിനെ ചൊല്ലിയുണ്ടായ തർക്കമാണ് സമരത്തിലേക്കും സംഘർഷത്തിലേക്കും വളർന്നത്.
ഉടമയുടെ തൊഴിലാളിവിരുദ്ധ നയങ്ങളെ തുടർന്ന് സിഐടിയു ബസിനു മുന്നിൽ കൊടി നാട്ടിയിരുന്നു.
ഇതോടെ സർവ്വീസ് മുടങ്ങി. ഉടമ രാജ്മോഹൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും കൊടി മാറ്റുന്നതിലെ അനശ്ചിതത്വം തുടർന്നു. ഒടുവിൽ രാജ്മോഹൻ തന്നെ കൊടി പിഴുതുമാറ്റി. പിന്നാലെ ഇദ്ദേഹത്തിന് മർദനമേറ്റു.

സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റിയം​ഗം കെ ആർ അജയ് അറസ്റ്റിലായി. സംഭവത്തിൽ ബിജെപിയും ഇടപെട്ടു. കൊടി അഴിച്ച് ബസ് എടുത്തുകൊണ്ടു പോകുമെന്ന് പ്രഖ്യാപിച്ചതോടെ തിരുവാർപ്പിൽ വീണ്ടും സംഘർഷാവസ്ഥ.

കാര്യങ്ങൾ കൈവിട്ട് പോകുമെന്നായപ്പോഴാണ് വിഷയത്തിൽ സർക്കാർ ഇടപെടൽ. തൊഴിൽ മന്ത്രി വി ശിവൻകുട്ടി തൊഴിലാളികളെ ചർച്ചക്ക് വിളിച്ചു. മന്ത്രിയുടെ ഉറപ്പിന്റെ പുറത്ത് സിഐടിയു സമരം താത്കാലികമായി അവസാനിപ്പിച്ചു. ക്രമസമാധാന പ്രശ്നം കണക്കിലെ‌ടുത്ത് ബസ് പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

മോഹന്‍ലാല്‍ർ നായകനായ വരവേല്‍പ് എന്ന സിനിമയിലെ ഗള്‍ഫ് മോട്ടോര്‍സിന്‍റെ അവസ്ഥയിലാണ് കോട്ടയത്തെ ബസ് സര്‍വീസ്. ഉദ്യോഗസ്ഥരും തൊഴിലാളികളും ചേര്‍ന്ന് മുതലാളിയെ പൂട്ടിക്കുന്നതാണ് വരവേല്‍പിന്‍റെ കഥ.

Advertisement