നിധിൻ അഗർവാൾ ഇല്ല, ആരാകും സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവി, മൂന്നംഗ പാനൽ റെഡി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവി ആരാകും എന്ന തീരുമാനം വൈകാതെ അറിയാം. ഇതിനായി മൂന്നംഗ പാനൽ തെരഞ്ഞെടുത്തിട്ടുണ്ട്. കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് മൂന്നംഗ പട്ടികയിലുള്ളത്.

ഡി ജി പി അനിൽ കാന്ത് ഈ മാസം വിരമിക്കുന്നതോടെയാകും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പുതിയൊരാൾ എത്തുക. സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള പാനലിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിധിൻ അഗർവാൾ സംസ്ഥാന സർവ്വീസിലേകില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ പാനൽ തെരഞ്ഞെടുത്തത്. ബി എസ് എഫ് ഡയറക്ടർ ജനറലായി നിധിൻ അഗർവാളിനെ നേരത്തെ നിയമിച്ചിരുന്നു. ഇതേ തുടർന്നാണ് നിധിൻ അഗർവാൾ സംസ്ഥാന സർവ്വീസിലേകില്ലെന്ന് വ്യക്തമാക്കിയത്.

പട്ടികയിൽ നാലാമത്തെ പേരുകാരനായ ഹരിനാഥ മിശ്രയെ ഉൾപ്പെടുത്തിയുള്ളതാണ് മൂന്നംഗ പാനൽ. കേന്ദ്ര ഡെപ്യൂട്ടിലുള്ള ഹരിനാഥ് മിശ്ര സംസ്ഥാന സർവീസിലേക്ക് മടങ്ങാൻ താത്പര്യം അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഇന്ന് ഡൽഹിയിൽ ചേർന്ന യോഗം പട്ടിക തയ്യാറാക്കിയത്. ഇവരിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിനു തിരഞ്ഞെടുക്കാം എന്നതാണ് വ്യവസ്ഥ. ഫയ‌ർഫോഴ്സ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബാണ് നിലവിഷ സീനിയോറിറ്റിയിൽ ഒന്നാമത്. ജയിൽ മേധാവിയായി നിലവിൽ പ്രവർത്തിക്കുന്ന പത്മകുമാറിനും സാധ്യത കുറവല്ല. സംസ്ഥാന സർക്കാർ നൽകിയ എട്ടു പേരുടെ പട്ടികയിൽ നിന്നാണ് മൂന്ന് പേരെ ഡൽഹിയിൽ ചേർന്ന യു പി എസ് സി ഉന്നതതല യോഗം തിരഞ്ഞെടുത്തത്.

ആറ് മാസം സർവീസ് ബാക്കിയുള്ളപ്പോൾ ആയിരുന്നു അനിൽ കാന്തിന് സംസ്ഥാന പൊലീസ് മേധാവിയായി നിയമനം ലഭിച്ചത്. എന്നാൽ പിന്നീട് കേരള സർക്കാർ അനിൽ കാന്തിന് 2 വർഷം കൂടി സർവീസ് നീട്ടി നൽയിരുന്നു. ഇത് പ്രകാരമാണ് ഈ മാസം 30 ന് അനിൽ കാന്ത് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.

Advertisement