മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർഥാടനം; പരിഹാസവുമായി ഗവർണർ

Advertisement

മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർഥാടനമെന്ന പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയതു കൊണ്ട് എന്ത് പ്രയോജനം. പൊതുപണം പാഴാക്കിയാണ് യാത്ര. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണ്. ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ഗവർണർ ചോദിച്ചു

സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തോട് ഗവർണർ പ്രതികരിച്ചു. സർവകലാശാലകളിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽവരെ തട്ടിപ്പ് നടക്കുന്നുവെങ്കിൽ ഇതൊക്കെ എന്ത് എന്നായിരുന്നു ഗവർണറുടെ ചോദ്യം

Advertisement