പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലെത്തിച്ചു, പീഡിപ്പിച്ചു, മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; 21 കാരൻ പിടിയിൽ

Advertisement

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുല്ലൂറ്റ് ചാപ്പാറ പുതുവീട്ടിൽ നായിഫി (21)നെയാണ് പോക്‌സോ ചുമത്തി കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതിയുടെ ചാപ്പാറയിലുള്ള വീട്ടിൽ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന പെൺകുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ബൈജു ഇ ആറിന്റെ നേതൃത്വത്തിൽ, എസ് ഐ ഹരോൾഡ് ജോർജ്, രവികുമാർ, ജെയ്‌സൻ, സി പി ഒ മാരായ രാജൻ, ഫൈസൽ, സുജീഷ്, ഗോപകുമാർ പി ജി. എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

­

Advertisement