മദ്യശാലയിൽ നിന്ന് മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി

തൃശൂർ. പൂത്തോളിൽ മദ്യശാലയിൽ നിന്ന് മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി. മദ്യശാല പൂട്ടിയതിന് ശേഷം മദ്യം ആവശ്യപ്പെട്ടായിരുന്നു നാലംഗ സംഘത്തിന്റെ ഭീഷണി.സംഭവത്തില്‍ കോഴിക്കോട്, പാലക്കാട് ,മലപ്പുറം സ്വ ദേശികളായ 4പേരെ അറസ്റ്റ് ചെയ്തു

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പൂന്തോളിലെ കൺസ്യൂമർ ഫെഡ് മദ്യശാലയിൽ എത്തിയ നാലംഗ സംഘം മദ്യശാല പൂട്ടിയതിന് ശേഷം മദ്യം ആവശ്യപ്പെട്ടു. പിന്നീട് ജിവനക്കാർക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു…കട പൂട്ടുന്നതിന് അൽപം മുന്പ് സംഘം മദ്യം വാങ്ങാനെത്തിരുന്നു..പക്ഷേ യുപിഐ സേവനം ഇല്ലാത്തതിനാൽ മദ്യം വാങ്ങാനായില്ല..ഇതിൽ പ്രകോപിതരായ സംഘം ആളുകളെല്ലാം പോകുന്നത് വരെ മദ്യശാലയുടെ പുറത്ത് കാത്തു നിന്നു..മദ്യശാല പൂട്ടാൻ ജീവനക്കാർ തയ്യാറെടുക്കുന്ന സമയത്ത് സംഘം തോക്കുമായി വന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു,ആക്രമികളെ പുറത്താക്കി കടയുടെ ഷട്ടർ പെട്ടെന്ന് താഴ്ത്തിയാണ് ജിവനക്കാർ രക്ഷപ്പെട്ടത്..ഉടൻ തന്നെ വെസ്റ്റ് ഹിൽ പൊലീസിനെ വിവരം അറിയിച്ചു..തുടർന്ന് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷന് സമീപമുള്ള അരമന ബാറിൽ നിന്ന് പ്രതികളെ കണ്ടെത്തിയത്… പ്രതികളുടെ കയ്യിൽ തോക്ക് ഉണ്ടായിരുന്നതിനാൽ കരുതലോട് കൂടിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്…. കോഴിക്കോട് സ്വദേശികളായ നിസ്സാര്‍,ജെയ്സന്‍, പാലക്കാട് സ്വദേശി അബ്ദുള്‍ നിയാസ്, പൊന്നാനി സ്വദേശി റഫീഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളിൽ നിന്നും നിന്നും തോക്കും പിടികൂടി. ഇവർ തോക്കുമായി എന്തിനാണ് നഗരത്തിലെത്തിയത് എന്നതിനുള്ള ഉൾപ്പെടെയുളള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisement