ഷൊർണൂർ കൂനത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

Advertisement

ഷൊർണൂർ: കൂനത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കൂനത്തറ ആശാദീപം സ്റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ചിറയത്ത് ബസും ഗുരുവായൂരിൽ നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന രാജപ്രഭ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. 20ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

Advertisement