സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന്റെ കണക്കെടുക്കാന്‍ സ്വകാര്യ സ്ഥാപനത്തെ തെരഞ്ഞെടുക്കാൻ ഉത്തരവിറക്കി സർക്കാർ

Advertisement

തിരുവനന്തപുരം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന്റെ കണക്കെടുക്കാന്‍ സ്വകാര്യ സ്ഥാപനത്തെ തെരഞ്ഞെടുക്കാൻ ഉത്തരവിറക്കി സർക്കാർ. 2015 മുതലുള്ള പെന്‍ഷന്‍ വിതരണത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കണം.

വിതരണം ചെയ്യാത്ത തുക തിരികെപ്പിടിക്കാനാണ് നടപടി എന്ന വിശദീകരണം. 65 ലക്ഷം പെൻഷൻ കാരുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് ലഭിച്ചതോടെ ഇവരുടെ ആധാര്‍ വിവരങ്ങളും കമ്പനിക്ക് ഉപയോഗിക്കാം. ഡേറ്റ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

ആധാര്‍ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രം നല്‍കുന്ന തുകയുടെ ഒരു ഭാഗം സ്ഥാപനത്തിന് പ്രതിഫലമായി നല്‍കും. സഹകരണസംഘങ്ങള്‍ ഇനിയും തുക തിരിച്ചു നല്‍കാനുണ്ടെന്ന് ധനവകുപ്പ്

Advertisement