അരിക്കൊമ്പന്‍ കന്യാകുമാരി വനമേഖലയിലൂടെ, നാട്ടില്‍ അഷ്ടദ്ര്യവ്യ ഗണപതിഹോമം

Advertisement

പാലക്കാട്‌ .അരിക്കൊമ്പന്‍ കന്യാകുമാരി വനമേഖലയിലേക്കു കടന്നതായി പുതിയ വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ 20 കിലോമീറ്റര്‍ ദൂരം അരികൊമ്പന്‍ സഞ്ചരിച്ചു.

അരിക്കൊമ്പന്റെ സംരക്ഷണത്തിന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തി ആനപ്രേമികൾ.പാലക്കാട്‌ വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിലാണ് പൂജ നടന്നത്.ആനപ്രേമി സംഘത്തിലെ ഒരു ഭക്തയാണ് വഴിപാട് നേർന്നത്.ഇതാദ്യമായാണ് ഒരാനക്ക് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു


കന്യാകുമാരി വന്യജീവി സങ്കേതത്തിൽ പ്രവേശിച്ച അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് അരിക്കൊമ്പൻ പ്രേമികൾ.രണ്ട് മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതിയിൽ പലർക്കും ആശങ്കയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വടക്കഞ്ചേരിയിൽ അരിക്കൊമ്പന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടന്നത്

എടമല ഹർഷൻ തിരുമേനിയുടേയും ജിതേന്ദ്ര തിരുമേനിയുടേയും ആഭിമുഖ്യത്തിലായിരുന്നു ഹോമം. അരിക്കൊമ്പന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയാണ്‌ പ്രാർത്ഥന

അരിക്കൊമ്പന്റെ പേരിൽ കുമളി 68-ാംമൈൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലിനടന്നതും വാര്‍ത്തയായിരുന്നു.

അരിക്കൊമ്പന്റെ പേരിൽ ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്.കഴിഞ്ഞ ദിവസമാണ് 30 രൂപ അടച്ച് അരിക്കൊമ്പൻ ഫാൻസ് വഴിപാട് നടത്തിയത്.തമിഴ്നാട് വനം വകുപ്പ് പിടികൂടി ഉൾ വനത്തിൽ തുറന്നു വിട്ട അരിക്കൊമ്പന് ദീർഘായുസ്സും ആരോഗ്യവും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകാൻ വേണ്ടിയാണ് വഴിപാട് നടത്തിയത്.

ഇന്നലെ പന്തളം പുത്തൻകാവ് ക്ഷേത്രത്തിലും അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

അതേസമയം അരിക്കൊമ്പന്‍ കന്യാകുമാരി വനമേഖലയിലേക്കുൂ കടന്നു. കഴിഞിഞദിവസങ്ങളില്‍ 20 കിലോമീറ്റര്‍ ദൂരം അരികൊമ്പന്‍ സഞ്ചരിച്ചു. ഇതേ രീതിയിലാണ് യാത്രയെങ്കില്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്താനുള്ള സാധ്യതയുമുണ്ട്.

Advertisement