കൂട്ടുകാരിക്ക് 2022 ൽ അയച്ചു നൽകിയ കുറിപ്പ് ആത്മഹത്യാ കുറിപ്പെന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമിക്കുന്നതായി ശ്രദ്ധയുടെ കുടുംബം

Advertisement

കോട്ടയം . ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്ന പോലീസ് വാദത്തിനെതിരെ കുടുംബം.
കൂട്ടുകാരിക്ക് 2022 ൽ അയച്ചു നൽകിയ കുറിപ്പ് ആത്മഹത്യാ കുറിപ്പെന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമിക്കുന്നതായി ആരോപണം. പോലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടതോടെ മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് കണ്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

2022 ഒക്ടോബറിൽ കൂട്ടുകാരിക്ക് അയച്ചു നൽകിയ സ്‌നാപ്ചാറ്റ് സന്ദേശമാണ് പോലീസ് ആത്മഹത്യാക്കുറിപ്പായി ചിത്രീകരിച്ചത്.
ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന കൂട്ടികാരിയോട് വീട്ടിൽ പോകുന്നതിന് മുമ്പ് ആശയവിനിമയം നടത്തിയതാണ് കുറിപ്പിൽ.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള കോട്ടയം എസ്പി കെ കാർത്തിക്ക് ആണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും കുറുപ്പിൽ ആർക്കെതിരെയും ആരോപണമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞത്

മകളുടെ സ്വഭാവം ചോദ്യം ചെയ്യുന്ന രീതിയിലാണ് പോലീസ് അന്വേഷണം നീങ്ങുന്നതെന്ന് ശ്രദ്ധയുടെ കുടുംബം ആരോപിച്ചു. കൂട്ടുകാരിക്ക് അയച്ച കുറിപ്പ് മാനേജ്മെന്റന് അനുകൂലമായ ആത്മഹത്യ കുറുപ്പാക്കി പോലീസ് മാറ്റുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വിശ്വാസം നഷ്ടപ്പെട്ടതായി ശ്രദ്ധയോടെ കുടുംബം.

അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം അമൽജ്യോതി കോളേജിൽ പ്രാഥമിക പരിശോധന നടത്തി.
പോലീസ് അന്വേഷണം മാനേജ്മെന്റിന് അനുകൂലമാണെന്ന് ആരോപിക്കുന്ന കുടുംബം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നേരിൽ കണ്ട് പരാതി നൽകുമെന്നും അറിയിച്ചു

Advertisement