സിനിമ ലഹരി: എക്സൈസ് പരിശോധനയ്ക്ക് എതിരെഫെഫ്ക പരാതി നൽകി

കൊച്ചി:
ലഹരി ഉപയോഗം തടയാൻ സിനിമ സെറ്റുകളിൽ ഷാഡോ പോലീസിനെ നിയോഗിക്കുന്നത് അപ്രയോഗികമെന്ന്
ഫെഫ്ക. നടപടി തൊഴിൽ സ്വാതന്ത്ര്യത്തിന്‌ എതിര്. സംവിധായാകാൻ നജീം കോയയുടെ മുറിയിൽ എക്സൈസ് നടത്തിയ പരിശോധനക്കെതിരെ മന്ത്രി എം ബി രാജേഷിന് ഫെഫ്ക പരാതി നൽകി.

മലയാള സിനിമ മേഖലയിൽ ലഹരി ഉപയോഗം രൂക്ഷമെന്ന് താരസംഘടനകളും നിർമാതകളും വെളിപ്പെടുത്തിയിരുന്നു. സെറ്റുകളിൽ
പോലീസ് പരിശോധന വേണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. എന്നാൽ സെറ്റുകളിൽ ഷാഡോ പോലീസ് ഉൾപ്ടെയുള്ളവരെ നിയോഗിക്കുന്നത് തൊഴിൽ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമയാണ് ഫെഫ്ക കാണുന്നത്.

കഴിഞ്ഞ ദിവസം സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ എക്‌സൈസ് നടത്തിയ പരിശോധനയ്ക്ക് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഫെഫ്ക ആരോപിച്ചു.
തന്റെ മുറിയിൽ ലഹരി ഉണ്ടെന്ന് ഉറപ്പിച്ചാണ് എക്‌സൈസ് എത്തിയത് എന്ന് നജീം കോയ പറഞ്ഞു.

ലഹരിയുടെ പേരിൽ നിരപരാധികളെ വേട്ടയാടാനുള്ള ശ്രമം അനുവദിക്കില്ല.
വെള്ളിപ്പെടുത്തൽ നടത്തിയ ടിനി ടോം ഉൾപ്പടെയുള്ളവരുടെ പക്കൽ നിന്നും എന്തുകൊണ്ടാണ് എക്സൈസ് വിവരം ശേഖരിക്കാതെത്തെന്നും ഫെഫ്ക ചോദിച്ചു. നജീം കോയ വിഷയത്തിൽ കൃത്യമായ അന്വേഷണമുണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഫെഫ്കയുടെ തീരുമാനം.

Advertisement