വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍. വീട്ടുപറമ്പിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Advertisement