പോലീസിനെ ആക്രമിച്ച് പ്രതികടന്നു

കോട്ടയം. പാമ്പാടിയിൽ പോലീസിനെ ആക്രമിച്ച പ്രതി സാം സക്കറിയക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
ഇന്നലെയാണ് പരാതിയിന്മേൽ പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘത്തിന് നേരെ സാം ആക്രമണം നടത്തിയത്.
പാമ്പാടി പോലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പോലീസ് ഓഫീസറായ ജിബിൻ ലോബോക്ക് അക്രമത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
മൂക്കിനും കണ്ണിനും പരിക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസുകാരനെ മർദ്ദിച്ച ശേഷം സാം ഓടി രക്ഷപ്പെടുകയായിരുന്നു.
സമീപ പോലീസ് സ്റ്റേഷനുകളുടെയും കൂടി സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാമ്പാടി പോലീസ്. അതേസമയം പ്രതി സാം സക്കറിയയുടെ പേരിൽ കൊലപാതകമടക്കം നിരവധി കേസുകൾ വേറെയുമുണ്ട്.

Advertisement