ഡോക്ടർ വന്ദനയെ കുത്തി വീഴ്ത്തിയ പ്രതിയെ അപ്പോൾ തന്നെ വെടിവെച്ചു കൊന്നൂടായിരുന്നോ?,എന്ന് ചോദിക്കുന്നവര്‍ കേള്‍ക്കണം

Advertisement

ഡോക്ടർ വന്ദനയെ കുത്തി വീഴ്ത്തിയ പ്രതിയെ അപ്പോൾ തന്നെ വെടിവെച്ചു കൊന്നൂടായിരുന്നോ? അല്ലേൽ സ്പോട്ടിൽ തൂക്കി കൊന്ന് കൂടായിരുന്നോ ,തോക്കെന്തിന് പിടിച്ചു നടക്കുന്നു.. എന്ന് ചോദിച്ചവരോട് പറയാനുള്ളത് എന്ന പേരില്‍ ഫേസ് ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന കുറിപ്പ്.
അധികമായിട്ടില്ല..2022 ജനുവരിയിൽ നടന്ന സംഭവമാണ്.. തീർച്ചയായും വായിക്കണം..
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ പോകുന്ന മാവേലി എക്സ്പ്രസ്സ്‌ രാത്രി എട്ട് മണിയോടെ തലശേരി സ്റ്റേഷൻ വിടുന്നു..
ആ സമയം സ്ത്രീകൾ കൂടുതലുള്ള റിസേർവ്ഡ് കോച്ചിലേയ്ക്ക് സ്റ്റേഷൻ വിട്ട പാടെ ഒറ്റ നോട്ടത്തിൽ തന്നെ ക്രിമിനൽ ലുക്ക്‌ ഉള്ള ഒരാൾ കടന്ന് വരുന്നു..
വന്ന പാടെ സ്ത്രീകളെ ഉപദ്രവിക്കാനും സ്വന്തം നഗ്നത പ്രദർശനം ആരംഭിക്കാനുമായി തുടങ്ങി,,മദ്യപിച്ചിട്ടുണ്ടായിരുന്ന അയാൾ സ്ത്രീകളോട് വളരെ മോശമായ രീതിയിൽ പെരുമാറാൻ തുടങ്ങി..
ഇത് ചോദ്യം ചെയ്യാനും തടയാനും കമ്പാർട്ട്മെന്റിൽ വിരലിൽ എണ്ണാവുന്ന ഇത് കണ്ടു നിന്ന കോന്തൻമാർക്കും നട്ടെല്ലിന് ഉറപ്പില്ലാതെ പോയി..
ഷൊർണൂരിലെ സൗമ്യ വധ കേസ്, ഗോവിന്ദ ചാമി തുടങ്ങിയ മുഖങ്ങൾ മനസിലൂടെ മിന്നി മറഞ്ഞ് ഭയന്ന പെൺകുട്ടികളും ടിടിഇയും ഉടനെ തന്നെ ആർപിഎഫ്നെയും കേരള പോലീസിനെയും വിവരമറിയിക്കുന്നു..
ട്രെയിൻ വടകര എത്തിയ പാടെ കോച്ചിലെക്ക് ഓടിയെത്തിയ കേരള പോലീസ് ഉദ്യോഗസ്ഥൻ എഎസ്ഐ പ്രമോദ് കണ്ടത് യാതൊരു കൂസലുമില്ലാതെ അപ്പോഴും ഉടു മുണ്ടുരിഞ്ഞു നിൽക്കുന്ന ക്രിമിനലിനെയാണ്..
നല്ല രീതിയിൽ അയാളെ ട്രെയിനിന് പുറത്തെത്തിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ അയാളുമായി മൽ പിടുത്തം നടത്തേണ്ടി വന്നു. എന്നിട്ടും ആ ക്രിമിനൽ വഴങ്ങിയില്ല.. ആ ഉദ്യോഗസ്ഥൻ ആ കുറ്റവാളിയെ ഒടുവിൽ ചവുട്ടി വീഴ്ത്തി..
ആ ദൃശ്യം അത് വരെ ഇതൊക്കെ നോക്കി നിന്ന ഒരു ലോലൻ മൊബൈലിൽ എടുത്ത് അപ്പോൾ തന്നെ മനോരമ ന്യൂസിലേയ്ക്കും ഏഷ്യനെറ്റിനും അയച്ചു.. കാരണം പിണറായി പോലീസിന്റെ ക്രൂരത എന്ന ഒരാഴ്ച കത്തി നിൽക്കുന്ന വിഷയത്തിന് സ്കോപ്പുണ്ട്.
വീഡിയോ മത്സരിച് ചാനലുകൾ എയർ ചെയ്തു..
പിന്നീട് നടന്നത് ചരിത്രം..
ആ ഉദ്യോഗസ്ഥനെയും പോലീസിനെയും ദിവസങ്ങളോളം സമൂഹം കടിച്ചു കീറി..
പ്രമോദ് എന്ന ആ പോലീസുകാരന്റെ അയാളുടെ രക്തത്തിനായി സ്റ്റുഡിയോ മുറികളിൽ ആക്രോശമുയരുന്നു..
മനുഷ്യവകാശ സംഘടനകളുടെ കുത്തൊഴുക്ക്..
”പ്രതിയെ ചവിട്ടാൻ ഇതെന്താ വെള്ളരിക്കപ്പട്ടണമോ” എന്ന് ഹൈകോടതിയുടെ ചോദ്യം..
സത്യാവസ്ഥ മുഴുവൻ മനസിലാക്കിയിട്ടും സമൂഹത്തിന്റെ രോഷം ഭയന്ന് ആഭ്യന്തര വകുപ്പ് അന്നേ വരെയും ഏറ്റവും മികച്ച സർവിസ് റെക്കോഡ് ഉണ്ടായിരുന്ന ആ പോലീസുകാരനെ സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകി..
ചെയുന്ന ജോലിയോട് കൂറും സത്യ സന്ധതയും ഉള്ള ഒരു വ്യക്തിക്ക് കിട്ടുന്ന സസ്പെൻഷൻ പോലുള്ള നടപടിയും സർവിസ് ബുക്കിലെ ചുവന്ന വരയും അയാൾ ഉള്ള കാലത്തോളം മറക്കാൻ പറ്റാത്ത വേദന തന്നെയാണ്… മേല്പറഞ്ഞതൊന്നും ഇല്ലാത്ത ആൾക്കാർക്ക് എന്ത് കിട്ടിയാലും ഒരു പ്രശ്നവും ഇല്ല താനും..
തങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിച്ച ആ പോലീസുകാരന് വന്ന് പെട്ട ദുർഗതി കണ്ടു ഇരകളായ പെൺകുട്ടികൾ നേരിട്ട് വന്ന് മീഡിയയോട് കാര്യങ്ങൾ പറഞ്ഞു..
പോലീസ് ആ കുറ്റവാളിയുടെ ട്രാക്ക് റെക്കോഡ് തെളിവുകൾ സഹിതം പുറത്ത് വിട്ടു.. പീഡനം, മോഷണം തുടങ്ങി കനപ്പെട്ട കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഉണ്ടായിരുന്ന പ്രതി.. പേര് ഷമീർ..
പക്ഷേ വൈകി പോയി..
ആ ഒരു നിമിഷം തോന്നിയ ”വിവേകം /അവിവേകത്തിന്റെ” ഭാഗമായി നേരിടേണ്ടി വന്ന പേമാരിയോടൊപ്പം അയാളും എങ്ങോട്ടോ മാഞ്ഞു പോയി.. അയാൾക്കെതിരായ നടപടി പിൻവലിച്ചോ,, പിന്നെന്ത് സംഭവിച്ചു എന്നൊന്നും അറിയില്ല..
പക്ഷേ ഒരു കാര്യം ഉറപ്പാണ്.. മുൻപിൽ ഒരാൾ ചത്തു വീഴുന്നു എന്ന് കണ്ടാൽ പോലും ഇനിയാ പോലീസുകാരൻ മനുഷ്യാവകാശ നിയമങ്ങൾക്കപ്പുറം ഒരു ഇഞ്ച് സ്റ്റെപ് പോലും നീങ്ങില്ല.. വെറുതെ എന്തിന് ഉള്ള ജോലി കളയണം..!!സ്വയം അപകടപെടുത്തണം.?
ഭീഷണികൾ ഏറ്റു വാങ്ങണം..?
ഈയൊരു ലൈൻ ഇപ്പോൾ പോലീസ് സമൂഹത്തിന് ഒന്നാകെയുണ്ട്..ജനങ്ങൾ ഇന്ന് പറയുന്നതല്ല നാളെ പറയുക..
അവരോടൊപ്പം ഓടുന്നത് പോലീസുകാരെ സംബന്ധിച്ച് അപകടകരവുമാണ്..
പൊതു സമൂഹം എന്ന പേരിൽ വരുന്ന വിഭാഗത്തിന്റെ നിലപാടുകൾ ഒരിക്കലും സ്ഥിരതയുള്ളതല്ല.. ഗോവിന്ദ ചാമിയെ വെടി വെച്ച് കൂടായിരുന്നോ എന്ന് ചോദിക്കുന്നവർ തന്നെ സമാന സാഹചര്യത്തിൽ കണ്ട മറ്റൊരു പ്രതിയെ എന്തിന് ചവുട്ടി വീഴ്ത്തി എന്ന് ചോദിച്ചു പോലീസുകാരനെ വേട്ടയാടും.. അതാണ് ലോകം..

courtesy . face book

Advertisement

1 COMMENT

  1. ലോകം അല്ല. തന്തയ്ക്ക് പിറക്കാത്ത മീഡിയ പുറമ്പോക്കുകൾ.

Comments are closed.