നസ്രിയ ഫഹദ് സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും വിട്ടുനില്‍ക്കും

Advertisement

സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചു കാലത്തേയ്ക്ക് ഇടവേള എടുക്കുന്നുവെന്ന് നസ്രിയ ഫഹദ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെ എല്ലാ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും ബ്രേക്ക് എടുക്കുമെന്നാണ് താരം അറിയിച്ചത്.
”എല്ലാ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്നേഹവും മിസ് ചെയ്യും. എന്നാല്‍ ഉടനെ തിരിച്ചുവരും”. താരം തന്റെ സജീവമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
താരത്തിന്റെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിരവധി ഫോളോവേഴ്സാണുള്ളത്. 6.8 മില്യന്‍ ആണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ്. ഫെയ്‌സ്ബുക്കില്‍ 9.6 മില്യനും.

Advertisement