മൈനാഗപ്പള്ളിയിലെ റേയിൽവേ ഗേറ്റ് നമ്പർ62 അടച്ച് പൂട്ടിയതില്‍ പ്രതിഷേധം

Advertisement

ശാസ്താംകോട്ട: ജനവാസ കേന്ദ്രത്തിലെ മൈനാഗപ്പള്ളി അഞ്ച് തുണ്ടിൽ മുക്കിലെ റെയിൽവേ ഗേറ്റ് നമ്പർ 62 ഒരു മുന്നറിയിപ്പുംനൽകാതെഅടച്ച് പൂട്ടി. അറ്റകുറ്റ പണിക്ക് ഗേറ്റ് താൽക്കാലികമായി പൂട്ടുന്നു എന്ന് ബോഡ് വെച്ചിട്ട് പകൽ സമയം ഗേറ്റ് വഴിലെ കോൺഗ്രീറ്റ് കട്ടകൾ ഇളക്കി മാറ്റി രാത്രിയിൽ ഗേറ്റിന് മുന്നിൽ അഗാധമായ കുഴികൾ കുഴിച്ച് ഗതാഗത തടസ്സം സൃഷ്ടിക്കുകയായിരുന്നു. മണ്ണൂർക്കാവ് ക്ഷേത്രം , പഞ്ചായത്ത് പബ്ലിക്ക് ഗ്രൗണ്ട്, കിഴക്കും പടിഞ്ഞാറുമായി ഹൈസ്ക്കൂൾ അടക്കമുള്ള മൂന്ന് സ്ക്കുളുകളുംഅടങ്ങുന്ന ജനവാസ കേന്ദ്രമാണ് ഇവിടം.വിവരം അറിഞ്ഞ് പ്രദേശവാസികൾ തടിച്ച് കൂടി ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും അറിയിക്കുകയായിരുന്നു.

ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രദേശവാസികളും ഗേറ്റിന് മുന്നിൽ തടിച്ച്‌ കൂടിപ്രതിഷേധിച്ചു. ഇന്ന് മുതൽ ഗേറ്റ് തുറക്കുന്ന ത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. കോവൂർ കുഞ്ഞ് മോൻ എം.എൽ.എ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് അംഗം അനന്തു ഭാസി , എസ്.രൂപേഷ്(സി.പി.ഐ (എം), എസ്. അജയകുമാർ (സി.പി.ഐ), അരവിന്ദാക്ഷൻ പിള്ള(ബി.ജെ.പി) തടത്തിൽ സലിം, ഷാജി അഞ്ച് തുണ്ടിൽ, അലാവുദീൻ, ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement