ന്നെ അടീടാ ,ന്നെ നീ അടി,നടുറോഡില്‍ ഭര്‍ത്താവും ഭാര്യയും ഏറ്റുമുട്ടി

തൊടുപുഴ:സിനിമായിലെപോലെ ഒരു രംഗം നടുറോഡില്‍ കണ്ടാല്‍ എന്താവും സ്ഥിതി. ടൗണില്‍ ജനം കൂടി ഗതാഗതംപോലും നിലച്ചു. നടുറോഡില്‍ മദ്യലഹരിയില്‍ ഭര്‍ത്താവും ഭാര്യയും ഏറ്റുമുട്ടിയെന്നു പോലീസ്. സംഘര്‍ഷത്തെത്തുടര്‍ന്ന് 20 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു.
തൊടുപുഴ ഏഴല്ലൂരില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുടെ ആക്രമണത്തില്‍ ഭര്‍ത്താവിന്റെ മുഖത്ത് പരിക്കേറ്റു. പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

ഉപ്പുതറ വളയത്ത് അനീഷ് ജോസഫ് (34), ഭാര്യ അഞ്ജലി (34) എന്നിവര്‍ക്കെതിരേ പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ കേസെടുത്ത് വൈദ്യപരിശോധന നടത്തിയശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

Advertisement