രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു.കഴിഞ്ഞ ദിവസം 10,112 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

അതേസമയം ഡൽഹിയിൽ ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 948 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രണ്ടു കോവിഡ് ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.25.69% മാണ് ഡൽഹിയിലെ പോസിറ്റീവ് നിരക്ക്. മഹാരാഷ്ട്രയിലും പ്രതിബിദിന കോവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത്‌ 545 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 26.5 ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്.

Advertisement