വിവാഹ വാഗ്ദാനം നൽകി പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോതമംഗലം സ്വദേശി അനസ് നാസറിനെ (39) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ പാവറട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് നാസർ. പുനർ വിവാഹത്തിന് ഓൺലൈനിൽ യുവതി പരസ്യം നൽകിയിരുന്നു. അനസും പുനർ വിവാഹത്തിനായി ശ്രമിക്കുകയായിരുന്നു. പരസ്യം കണ്ട് ഇരുവരും അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽനിന്ന് അനസ് പിൻമാറിയതോടെയാണ് യുവതി പരാതി നൽകിയത്.

Advertisement