തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിന് വെട്ടേറ്റു

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് ഗുണ്ടാ ആക്രമണം. ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷ് കുമാറിനു വെട്ടേറ്റു. ഗുണ്ടാസംഘാംഗമായ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിനു സമീപത്താണ് ആക്രമണം നടന്നത്.

ഇന്നോവ കാറിലെത്തിയ സംഘമാണു ലുട്ടാപ്പി സതീഷിനെ വെട്ടി പരുക്കേൽപ്പിച്ചതെന്നു ദൃക്സാക്ഷികൾ വ്യക്തമാക്കി. മാരകമായി പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ പൊങ്കാലയ്ക്ക് ഇടയിലാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്.

Advertisement