പയ്യോളി പെരുമാള്‍പുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്. പയ്യോളി പെരുമാള്‍പുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കോഴിക്കോട് നിന്നും ഇരിങ്ങല്‍ കോട്ടക്കലിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറില്‍ യാത്രചെയ്തിരുന്ന കോട്ടക്കല്‍ സ്വദേശികളായ അബൂബക്കര്‍, അര്‍ഷാദ് എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.കാറില്‍ നിന്നും അസാധാരണമായ ശബ്ദമുണ്ടായതിനെ തുടര്‍ന്ന് ദേശീയ പാതയോരത്തേക്ക് ഒതുക്കി നിര്‍ത്തി ഇരുവരും ഇറങ്ങിയോടി

കാറിന്റെ എഞ്ചിനുള്‍പ്പെടെയുള്ള മുന്‍ഭാഗം ഭാഗികമായി കത്തി നശിച്ചു

Advertisement