മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഏറ്റവും ആരാധന തോന്നിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രീയതാരം; അക്കഥ പറയുന്നത് ഇങ്ങനെ:

ആരാധന ഒന്നിച്ചഭിനയിക്കുന്നതിനു മുൻപേ ഉള്ളത്
മലയാളത്തിന്റെ അഭിനയ ചക്രവർത്തി മമ്മൂട്ടി പ്രായം എഴുപതു പിന്നിട്ടിട്ടും ഇന്നും യുവ നടന്മാരെ പോലും ഞെട്ടിക്കുന്ന സൗന്ദര്യവും മെയ് വഴക്കവും അർപ്പണവും കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന നടൻ. തലക്കണമാണ് ജാഡയാണ് എന്നൊക്കെയുള്ള കിംവദന്തികൾക്ക് അപ്പുറം പച്ചയായ മനുഷ്യൻ. തന്റെ വ്യക്തി ജീവിതത്തിൽ അദ്ദേഹം ആദ്യം ആരാധിച്ചതും ഇന്നും ആരാധനയോടും അതിലുപരി സ്നേഹത്തോടെയും നോക്കിക്കാണുന്ന നടനെ കുറിച്ച് മമ്മൂട്ടി ഒരു പൊതു ചടങ്ങിൽ സംസാരിച്ചത് ഇന്നും പ്രശസ്തമാണ്.
താൻ സിനിമയിലെത്തുന്നതിന് മുൻപ് തന്നെ ആരാധനയോടെ നോക്കി കണ്ട പല നടന്മാരുണ്ടെങ്കിലും അവരിലെല്ലാവരിലുമുപരിയായി കാണാനും അടുത്തറിയാനും കൊതിച്ച അത്യധികം ആരാധനയോട് കൂടി താൻ നോക്കി കണ്ടത് ശ്രീ മധുവിനെയാണ് എന്ന് മമ്മൂട്ടി പറയുന്നു. അക്കാലത്തെ സൂപ്പർ താരങ്ങളായ പ്രേം നസീറും സത്യനും ജയനുമൊന്നുമല്ല മമ്മൂട്ടിയുടെ ആരാധ്യ പുരുഷനായത് അത് സാക്ഷാൽ ഭാവാഭിനയ ചക്രവർത്തി മധു തന്നെയായിരുന്നു. ഒരു കാലത്തു വലിയ ഒരു ആരാധകന്റെ അതെ ആവേശത്തോടെ താൻ അദ്ദേഹത്തെ നോക്കി നിന്നിട്ടുണ്ടെന്ന് മമ്മൂട്ടി പറയുന്നു. തന്റെ ഈ ആരാധനയും സ്നേഹവും മധു സാറിനറിയാം എന്നാണ് മമ്മൂട്ടി പറയുന്നത്.

Advertisement