ഒരിടവേളയ്ക്ക് ശേഷം ശബരിമലയിൽ ഇന്ന് എത്തിയത് ഒരു ലക്ഷത്തിലധികം ഭക്തർ

ശബരിമല: ഒരിടവേളയ്ക്ക് ശേഷം ശബരിമലയിൽ ഇന്ന് എത്തിയത് ഒരു ലക്ഷത്തിലധികം ഭക്തർ. വെർച്ച്വൽ ക്യൂ വഴി 1,04,478 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്.

ഒരിടവേളയ്ക്ക് ശേഷമാണ് ശബരിമലയിൽ വീണ്ടും ഒരു ലക്ഷത്തിലധികം ഭക്തർ ഇന്ന് ദർശനം നടത്തിയത്.

തിരക്ക് കണക്കിലെടുത്ത് പൊലീസ് ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. പമ്പ മുതൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അനിയന്ത്രിതമായ തിരക്ക് ഉണ്ടാവുകയാണെങ്കിൽ മരക്കൂട്ടം മുതൽ ക്യു കോംപ്ലക്സുകൾ ഉപയോഗപ്പെടുത്തുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേകം ക്യൂ ഏർപ്പെടുത്തി.

വരും ദിവസങ്ങളിലും തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ.ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പന്തൽ മുതൽ പ്രത്യേക ക്യൂ സൗകര്യം ഒരുക്കിയത്.കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്ക് പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടിക്കു താഴെ വരെയെത്താം. തുടർന്ന് അവിടെ വിശ്രമിക്കാം. അതിനുശേഷം ദർശനം നടത്തി പുറത്തിറങ്ങി വിശ്രമിക്കാം. അവിടെയെത്തി സംഘാംഗങ്ങൾക്ക് ഇവരോടൊപ്പം ചേരാൻ കഴിയുന്ന തരത്തിലാണ് ക്യൂ ക്രമീകരിച്ചിരിക്കുന്നത്.

Advertisement