കൊല്ലം എസ്എൻ കോളജ് സംഘർഷം ,എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റില്‍

കൊല്ലം. എസ്.എൻ.കോളജ് സംഘർഷത്തില്‍ എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ
അറസ്റ്റിലായി. വധശ്രമത്തിനു കേസ് എടുത്ത ഇവരെ നാളെ കോടതിയിൽ ഹാജരാക്കും

എസ്എഫ്ഐ നേതാക്കളായ രണ്ടാം വർഷ വിദ്യാർഥി ഗൗതം , മൂന്നാം വർഷ വിദ്യാർഥികളായ രഞ്ജിത്ത് , ശരത് എന്നിവരാണ് അറസ്റ്റിലായത്. എസ്എന്‍ കോളജില്‍ ഇന്നലെയാണ് അക്രമം നടന്നത്. 14 കുട്ടികള്‍ക്ക് പരുക്കേറ്റു. തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ മേധാവിത്വം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലെത്തിയത്. അക്രമത്തില്‍പ്രതിഷേധിച്ച എഐഎസ്എഫ് ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തി.

Advertisement