ശബരീശന്‍റെ പുഷ്പാഭിഷേകം

ശബരിമല.ശബരീശ സന്നിധിയിൽ നടക്കുന്ന പ്രധാന അഭിഷേകങ്ങളിൽ ഒന്നാണ് പുഷ്പാഭിഷേകത്തിന്‍റെ പിന്നിലെന്താണ്. നെയ്യഭിഷേകത്താൽ ചൂടാകുന്ന തങ്കവിഗ്രഹത്തെ പുഷ്പാഭിഷേകത്താൽ തണുപ്പിക്കുന്നു എന്നാണ് വിശ്വാസം. അയ്യപ്പന്‍റെ വിഗ്രഹത്തില്‍നിന്നും താപമകലുന്നപോലെ സംസാര ദുഖങ്ങളില്‍ പൊള്ളുന്ന ഭക്തന്‍റെ മനസിനും ശാന്തി കൈവരുമെന്നാണ് വിശ്വാസം. നട തുറക്കുന്ന ദിവസങ്ങളിലെല്ലാം ഏറ്റവും കൂടുതൽ ഭക്തർക്ക് നടത്താവുന്ന പ്രധാന വഴിപാടുകളിലൊന്നാണ് പുഷ്പാഭിഷേകം.വൈകിട്ട് 6.30ന് ദീപാരാധനക്കു ശേഷം ആണ് അഭിഷേക ചടങ്ങ്’ നടക്കുക

സന്നിധാനത്തു വൈകിട്ടോടെ പുഷ്പഭിഷേകത്തിനു ഉള്ള ഒരുക്കങ്ങൾ ആരംഭിക്കും.ദീപാരാധനയ്ക്ക് ശേഷമാണ് അയ്യപ്പന് പുഷ്പഭിഷേകം നടത്തുക

ജമന്തി, താമര, മുല്ല, റോസ്, അരളി, കൂവളം, തെറ്റി, തുളസി എന്നിങ്ങനെ എട്ടിനം പൂക്കളാണ് അഭിഷേകത്തിന് ഉപയോഗിക്കുക. തമിഴ്നാട്ടിൽ നിന്നാണ് പൂക്കൾ എത്തിക്കുന്നത്. ദിവസവും 6 കൂട പൂക്കൾ വേണ്ടിവരും

12500 രൂപയാണ് ഇത്തവണ പുഷ്പ അഭിഷേകത്തിനു ഈടാക്കുന്നത്. മണ്ഡല-മകരവിളക്ക് കാലം കൂടാതെ നട തുറന്നിരിക്കുന്ന മാസ പൂജാവേളകളിലും സന്നിധാനത്ത് പുഷ്പാഭിഷേകം വഴിപാടായി നടത്തുവാൻ കഴിയും.

Advertisement