ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരുക്ക്

ചേർത്തല. പോലീസ് സമീപമുള്ള പഴയ ക്വാർട്ടേഴ്സിൽ സ്ഫോടനം, പൊലീസുകാരനു പരുക്കേറ്റു. മുറിയില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് ആണ് പരുക്ക്.കാലിന് പരുക്കേറ്റ പൊലിസുകാരൻ സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ നിലത്തുവീണ് സ്പാർക്കിങ്ങ് ഉണ്ടായെന്നാണ് വിശദീകരണം. സംഭവം വിശദമായി പരിശോധിക്കാൻ നിർദേശം നൽകിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ പറഞ്ഞു.

Advertisement