കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനം വാച്ചര്‍ക്ക് പരിക്കേറ്റു

Advertisement

നിലമ്പൂ‍ർ. കരുളായിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്കേറ്റു. മണ്ണള കോളനിയിലെ ചിന്നവനാണ് (49) പരിക്കേറ്റത്. കരുളായി റെയ്ഞ്ചിലെ പടുക്ക വനം സ്റ്റേഷനിലെ താൽക്കാലിക വാച്ചറാണ് ചിന്നൻ. മൂച്ചിള വനമേഖലയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

മകൻ സോമൻ ഉൾപ്പെടെ 6 പേർ ഒന്നിച്ച് കോളനിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഒപ്പമുള്ളവർ ഓടി രക്ഷപ്പെടുന്നതിനിടയിൽ കാട്ടുപോത്ത് ചിന്നവനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇയാളെ മഞ്ചേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി.

Advertisement