പുലര്‍ച്ചെ ദേശീയപാതയില്‍ ഓച്ചിറഭാഗത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവഎഞ്ചിനിയർ മരിച്ചു

Advertisement

കരുനാഗപ്പള്ളി . ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവ എഞ്ചിനിയർ മരിച്ചു.തഴവ തെക്കുംമുറി പടിഞ്ഞാറ് തട്ടക്കാട്ടു വീട്ടിൽ   അശോകൻ്റെയും  ജലജയുടേയും മകൻ അജയ് (27) ആണ്   ഞായറാഴ്ച പുലർച്ചെ 2.45 – ന് ദേശീയപാതയിൽ  ഓച്ചിറ കല്ലൂർമുക്കിന്

സമീപത്തുവെച്ച് നടന്ന അപകടത്തിൽ മരണമടഞ്ഞത്. ബൈക്കിൽ  വടക്കുനിന്നും തെക്കോട്ടുവന്ന അജയ് സഞ്ചരിച്ച ബൈക്കും എതിരെ തടിയും കയറ്റിവന്ന ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് തൽക്ഷണം മരിച്ചു.     തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനിയറാണ്. ഏക സഹോദരി അശ്വതി.മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.  ഓച്ചിറ പോലീസ് കേസെടുത്തു.

Advertisement