ആനക്കുളത്ത് ഇരുചക്ര വാഹനയാത്രികരായ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം,തലനാരിഴക്ക് രക്ഷപ്പെട്ടു

Advertisement

ഇടുക്കി. ആനക്കുളത്ത് ഇരുചക്ര വാഹനയാത്രികരായ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. ആനക്കുളം കുറ്റിപ്പാലായില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവര്‍ക്ക് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാന തകർത്തു.


ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ബൈക്കിൽ പള്ളിയിലേക്ക് പോകുംവഴി റോഡ് അരികിൽ നിന്ന ആന ദമ്പതികൾക്ക് നേരെ പാഞ്ഞ് അടുക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ തെറിച്ചുവീണ ഇരുവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബൈക്കിനു കേടുപാട് വരുത്തിയ ശേഷം ആന പിന്തിരിഞ്ഞോടി. നിസ്സാര പരിക്കുകളോടെ ജോണിയേയും ഭാര്യയേയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥിരമായി കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണ് ആനക്കുളം. പ്രദേശത്തെ കാട്ടാന ശല്യം നിയന്ത്രിക്കാന്‍ വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്.

Advertisement