തിരുവനന്തപുരത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു

Advertisement

തിരുവനന്തപുരം. കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു.
വിമാനത്താവളം വഴി ഇന്ന് രാവിലെ തിരുവനന്തപുരം നെല്ലനാട് സ്വദേശി അസീം സ്വർണ്ണം കടത്തിയിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ അസീമിന്റെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം.അസീമിന്റെ സംഘമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ടു പേരെ വെഞ്ഞാറമ്മൂട് പോലീസ് പിടികൂടി.സ്വർണവുമായി വീട്ടിൽ നിന്നു രക്ഷപെട്ട അസീമിനെ പിന്നീട് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിൽ പരിക്കേറ്റ കസ്റ്റംസ് സൂപ്രണ്ട് കൃഷ്ണകുമാർ, ഡ്രൈവർ അരുൺ എന്നിവർ ചികിത്സ തേടി.

Advertisement