ജോഡോയാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാല്‍ ചട്ടിച്ചോറ് സമ്മാനം

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാല്‍ ചട്ടിച്ചോറ് സമ്മാനം. ഓഫര്‍ സംബന്ധിച്ച ഫ്ളക്സ് ബോര്‍ഡ് ആലുവ മാര്‍ക്കറ്റ് റോഡില്‍ മെട്രോ സ്റ്റേഷന് സമീപമാണ് പ്രത്യക്ഷപ്പെട്ടത്. ഓഫര്‍ സംബന്ധിച്ചുള്ള ഫ്ളക്സ് ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മിഡിയയിലും വൈറലാണ്.
iycaluvaassembly, ksualuva എന്നീ ഇന്‍സ്റ്റഗ്രാം പേജുകള്‍ ടാഗ് ചെയ്യാനും രണ്ട് പേജുകളും ഫോളോ ചെയ്യാനുമാണ് ഓഫറിലെ നിര്‍ദേശം. ഇങ്ങനെ ടാഗ് ചെയ്തിടുന്ന ഫോട്ടോയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്നവര്‍ക്ക് താല്‍ കിച്ചണില്‍ നിന്നും ഫാമിലി ചട്ടിച്ചോറ് സമ്മാനമായി ലഭിക്കുമെന്നതാണ് ഓഫര്‍. സെപ്തംബര്‍ 15 വ്യാഴാഴ്ച രാത്രി 12 മണി വരെയാണ് ഓഫറിന് സമയം നല്‍കിയിരിക്കുന്നത്.

Advertisement