ഓണസദ്യ കുപ്പയിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവം:പിരിച്ചുവിട്ട തൊഴിലാളികളെ കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു

Advertisement

തിരുവനന്തപുരം: ഓണസദ്യ മാലിന്യ കുപ്പയില്‍ തള്ളിയ സംഭവത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിച്ചു. ഏഴ് സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്ത നടപടിയും നാല് താല്‍ക്കാലിക തൊഴിലാളികളെ പുറത്താക്കിയ നടപടിയുമാണ് പിന്‍വലിച്ചത്. തൊഴിലാളികളുടെ വിശദീകരണം കേട്ട ശേഷമാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ തീരുമാനം. ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിന്റെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു.

Advertisement