സഹോദരന്റെ കൈകളില്‍ ഭദ്രമായി ഷഫീഖ്

മലപ്പുറം: ചങ്ങരംകുളത്ത് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളില്‍ നിന്ന് വീണ യുവാവിനെ സഹോദരന്‍ രക്ഷിച്ചു. താഴെയ്ക്ക് വീണ യുവാവിനെ കൈകളില്‍ പിടിച്ചാണ് അത്ഭുതകരമായി രക്ഷിച്ചത്.
ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്. ടെറസ് വൃത്തിയാക്കുന്നതിനിടെ ഷഫീക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. താഴെ നിന്ന് സഹോദരന്‍ ഇതുകണ്ടതോടെ കൈയിലുണ്ടായിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഫഫീക്കിനെ കൈയിലെടുക്കുന്നതിനിടെ ഇരുവരും വീഴുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഏറെ നേരം നിലത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടിലെ സിസിടിവിയില്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

Advertisement